മഞ്ചേശ്വരം:
ഹൊസബെട്ടു ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സവിത ടീച്ചര്‍ പതാക ഉയര്‍ത്തി. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ബഷീര്‍ എസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം കരീം ഉപ്പള സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡണ്ട്
അസ്മിന, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി മുഹമ്മദലി നവാസ്, സീനിയര്‍ അധ്യാപകന്‍ മുരളീധരന്‍ കെ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അധ്യാപകരായ ഗോകുലാ ബായ്, താഹിറ ബി, സുനിത കെ വി,രമിത ടിപി എന്നിവര്‍ സംബന്ധിച്ചു. രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.
എസ് .ആര്‍ .ജി കണ്‍വീനര്‍ ഹാജിറ എം നന്ദി പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
മധുര വിതരണത്തോടെ പരിപാടികള്‍ സമാപിച്ചു.
ഹൊസബെട്ടു ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷം വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.




