മൊഗ്രാല്‍ പുത്തൂര്‍: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്വദേശികളായ ഖാലിദ് സഈദ് അല്‍ കാഹബി, ഉബൈദ് അല്‍ ദഹേരി, ഹസ്സ ഒബൈദ് അല്‍ ദഹേരി, അബ്ദുല്ല മുഹമ്മദ് അല്‍ കമാലി എന്നിവരാണ് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ കുട്ടികളോടൊപ്പം സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കെടുത്തത്.
ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ കാസര്‍ഗോഡ് എത്തിയത്, നജീബ് & മുജീബ് ഫൗണ്ടേഷന്‍ ജിഎച്ച്എസ്എസ് മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ നടപ്പിലാക്കുന്ന ജി-ജ്ഞാന്‍ പദ്ധതിയുടെ അവാര്‍ഡ് ദാനചടങ്ങിലും ഇവര്‍ പങ്കെടുത്തു.
കുട്ടികളുടെ കലാപരിപാടികള്‍ വീക്ഷിക്കുകയും, വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ക്കും ഒപ്പം ദേശീയ പതാകയുമായി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.
സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി മനോഹരമായിരുന്നുവെന്നും, ഇനിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു




