മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു. സംഭവത്തില്‍ മകനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (66) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്ന മകന്‍ അഭിരാം, പിതാവായ ശശിധരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മര്‍ദനമേറ്റ ശശിധരനെ സമീപവാസികള്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് അഭിരാമിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

അഭിരാം ലഹരിക്ക് അടിമയാണെന്നും ഇതാണ് വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് അഭിരാമിന്റെ രീതിയെന്ന് നാട്ടുകാരും പറയുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ച് പിതാവിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Scroll to Top