ചെമ്മനാടിന് അഭിമാനമായി വിനോദ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രിസണ്‍ മെഡല്‍ അവാര്‍ഡ് നേട്ടം

ചെമ്മനാട്:
2026 വര്‍ഷത്തെ മുഖ്യമന്ത്രി യുടെ പ്രിസണ്‍ മെഡല്‍ അവാര്‍ഡ് നേടിയ വിനോദ് കുമാര്‍. ടി ചെമ്മനാട് തൊടുക്കുളം സ്വദേശിയാണ്. ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചെമ്മനാട് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഈ മെഡല്‍ നേട്ടം ചെമ്മനാട് സ്‌കൂളിനും അഭിമാനമായി. 2001 ല്‍ ബി എഡ് ബിരുദം നേടിയ ശേഷം വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി സേവനം ചെയ്തു. 2007 ല്‍ ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജോലിയില്‍ പ്രവേശിച്ചു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ജയിലുകളില്‍ സേവനം അനുഷ്ഠിച്ചു. നിലവില്‍ കാസര്‍കോട്
സ്‌പെഷ്യല്‍ സബ് ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസാറായി ജോലിചെയ്തു വരുന്ന അവസരത്തില്‍ ആണ് പുരസ്‌കാരം ലഭിച്ചത്.
സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവില്‍ ആണ് നല്‍കിവരുന്നത്.
ജയില്‍ സേനയിലെ ജോലിക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സന്നദ്ധ പ്രവര്‍ത്തനത്തിലും സജീവമായ ഉദ്യോഗസ്ഥനാണ്.ചെമ്മനാട് തൊടുക്കുളം പരേതനായ ടി കൊട്ടന്‍ (റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍) സരോജിനി കെ എസ് (റിട്ട അധ്യാപിക) എന്നവരുടെ മകന്‍ ആണ്.
ഭാര്യ അനിത. കെ. (അസ്സിസ്റ്റന്റ് എഞ്ചിനിയര്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത്) മക്കള്‍ :
ഹരിനന്ദന എ. വി.,
ആരാധ്യ എ. വി (ഇരുവരും വിധ്യാര്‍ഥിനികള്‍ കേന്ദ്രീയ വിദ്യാലയ No 2 ഉദയഗിരി)

Scroll to Top