2025-26 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ പുരസ്‌കാരം ലഭിച്ചവരെ അനുമോദിച്ചു

കാസര്‍കോട് : തളങ്കര-പുലിക്കുന്ന് ശ്രീ ഭഗവതി സേവാ സംഘം, കാസര്‍ഗോഡ് യുവജന സംഘം, ശ്രീ ഭഗവതി മഹിളാ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2025-2026 അധ്യയന വര്‍ഷത്തിലെ പൊതുപരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ തീയ്യ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു.

5 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, എസ്.എസ്.എല്‍.സി (+10), പ്ലസ് ടു (+2), ഡിഗ്രി പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തത്. കാസര്‍ഗോഡ് പുലികുന്നിലുള്ള ശ്രീ ഭഗവതി സഭാ ഭവനില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത് .

പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ കാസര്‍ഗോഡ് യുവജന സംഘം സെക്രട്ടറി അക്ഷയ് കെ.ടി സ്വാഗതം പറഞ്ഞു . കാസര്‍കോട് യുവജന സംഘം പ്രസിഡന്റ് ശ്രീ. സുനില്‍ കുമാര്‍ കെ അധ്യക്ഷത വഹിച്ചു . ശ്രീ ഭഗവതി സേവാ സംഘം പ്രസിഡന്റ് എന്‍. സതീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വേദ ഹാപ്പിനസ് സെന്റര്‍ ഡയറക്ടറും ചീഫ് സൈക്കോളജിസ്റ്റുമായ പ്രിയങ്ക പി. മുഖ്യാതിഥിയായി പങ്കെടുത്തു. ഭഗവതി മഹിളാ സംഘം പ്രസിഡന്റ് ശ്യാമള കെ. ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കാസര്‍ഗോഡ് യുവജന സംഘം ട്രഷറര്‍ നിഖിലേഷ് ആര്‍. നന്ദി രേഖപ്പെടുത്തി.

Scroll to Top