അമിത ടിക്കറ്റ് നിരക്കില്‍ വിമാനക്കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കില്‍ വിമാനക്കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവെപ്പിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാര്‍ഗ രേഖകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യ വിമാനക്കമ്പനികള്‍ തോന്നുംപടി നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.ഹര്‍ജി സെപ്റ്റംബര്‍ ഏഴിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Scroll to Top