ജില്ലാ ആസൂത്രണസമിതി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു

കാസര്‍കോട് ജില്ലയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് ആസൂത്രണ സമിയിലേക്ക് തിരഞ്ഞെടുക്കേണ്ട സ്ഥാനങ്ങളായ സ്ത്രീ സംവരണം(1), ജനറല്‍ വിഭാഗം(1) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്തംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കേണ്ട അംഗങ്ങള്‍ക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ആരും തന്നെ നോമിനേഷന്‍ നല്‍കാത്തതിനാല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കേണ്ടതായ പട്ടികജാതി, പട്ടിക വര്‍ഗ്ഗ സ്ത്രീ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടന്നു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ സ്ത്രീ സ്ഥാനത്തേക്ക് കാസര്‍കോട് നഗരസഭാ അംഗമായ കെ.ബിന്ദു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

സ്ത്രീ സംവരണ വിഭാഗത്തില്‍ ആകെയുള്ള 120ല്‍ 57 വോട്ടുകള്‍ നേടി ടി.പി ബീന വിജയിച്ചതായി വരണാധികാരിക്ക് വേണ്ടി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 120ല്‍ 58 വോട്ടുകള്‍ നേടി എം.പി ജാഫര്‍ വിജയിച്ചതായി അറിയിച്ചു. കെ.കൃഷ്ണന്‍ ഒക്ളാവ്, ജസ്‌ന മനാഫ്, കെ.കെ സോയ, റീന തോമസ്, സുകുമാരി ശ്രീധരന്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പ് 20ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ കെ.അജേഷ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ റിജുമാത്യൂ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സി.എം സൂധീഷ്‌കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം.ഹംസ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ ഡോ.രാഹുല്‍.കെ, ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ഇ.മനോജ് കുമാര്‍, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Scroll to Top