Home Kerala മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 100 കോടി രൂപകൂടി അനുവദിച്ചു

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 100 കോടി രൂപകൂടി അനുവദിച്ചു

by KCN CHANNEL
0 comment

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി മരുന്നുകള്‍ വാങ്ങിയതിന്റെ ബില്‍ തുക നല്‍കുന്നതിനാണ് പണം അനുവദിച്ചത്. ഈ വര്‍ഷം ആകെ 606 കോടി രൂപയാണ് കോര്‍പറേഷന് സഹായമായി നല്‍കിയത്. ബജറ്റ് വിഹിതത്തിന് പുറമെ 250 കോടി രൂപ നല്‍കി. 356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തല്‍. ഇതും അധികമായി 150 കോടി രൂപയും നേരത്തെ നല്‍കിയിരുന്നു.
അതേസമയം, കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡി(കെപിപിഎല്‍)ന് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 25 കോടി രൂപ കൂടി അനുവദിച്ചതായി കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കമ്പനി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതത്തില്‍നിന്നാണ് തുക ലഭ്യമാക്കുന്നത്.

You may also like

Leave a Comment