നിഷ്‌കളങ്കതയുടെ പര്യായമായിരുന്നു ആലിക്കുട്ടി ഉസ്താദ്: സയ്യിദ് ഹാദി തങ്ങള്‍
കാസര്‍കോട്: സമസ്തയുടെ സമുന്നത നേതാവും പണ്ഡിതനുമായിരുന്ന ആലിക്കുട്ടി ഉസ്താദിന്റെ വിയോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊഗ്രാലില്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
നിഷ്‌കളങ്കതയും വിനയവും അറിവും സമര്‍പ്പണവും ജീവിതത്തില്‍ ചേര്‍ത്തുവെച്ച മഹത്തായ വ്യക്തിത്വമായിരുന്നു ആലിക്കുട്ടി ഉസ്താദെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സയ്യിദ് ഹാദി തങ്ങള്‍ പറഞ്ഞു. ”നിഷ്‌കളങ്കതയുടെ പര്യായമായിരുന്നു ആലിക്കുട്ടി ഉസ്താദ്. പണ്ഡിതന്റെ അറിവും പ്രവര്‍ത്തകന്റെ സമര്‍പ്പണവും സ്‌നേഹനിധിയായ മനുഷ്യന്റെ ലാളിത്യവും അദ്ദേഹത്തില്‍ ഒരുമിച്ചുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
സമസ്തയുടെയും മുസ്ലിം സമൂഹത്തിന്റെയും വിദ്യാഭ്യാസ-ആത്മീയ മേഖലകളില്‍ ആലിക്കുട്ടി ഉസ്താദ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും സംഗമം വിലയിരുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ജുനൈദ് ഫൈസി കുന്നില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ച, സെക്രട്ടറിമാരായ റാഷീദ് ഫൈസി ആമത്തല, റാസിഖ് ഹുദവി പേരാല്‍, അഡ്വ. സക്കീര്‍ അഹ്‌മദ്, ജാഫര്‍ മൊഗ്രാല്‍, ഹംസ മൊഗ്രാല്‍, ദാവൂദ് മൊഗ്രാല്‍, മാമു ഹാജി മൊഗ്രാല്‍, തസ്രീഫ് മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ കൊപ്ര ബസാര്‍, അബ്ദുല്ല കുഞ്ഞി നടുപ്പളം, അബ്ദു മൊഗ്രാല്‍, അസീസ് ആലൂര്‍, ശാനിദ് കളനാട് എന്നിവര്‍ സംസാരിച്ചു. ഹംസ ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി




