39
കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ 33 വര്‍ഷത്തിനു ശേഷം നടക്കുന്ന മൂടപ്പസേവയ്ക്കുള്ള അരി മുഹൂര്‍ത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വെള്ളിയാഴ്ച നടന്നു. ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു ആസ്രയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ശനിയാഴ്ച രാവിലെ 128 നാളികേ അഷ്ടദ്രവ്യ മഹാഗണപതി യാഗം നടന്നു. ഉച്ചയ്ക്ക് മഹാഗണപതി ദേവനുള്ള മൂഡപ്പ സേവയുടെ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന് തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിന് മൂല സ്ഥാനമായ ഉളിയത്തടുക്കയിലേക്ക് മഹാദേവന്റെ എഴുന്നള്ളത്ത് നടക്കും. രാത്രി 10 ന് ശ്രീഭൂത ബലിയ്ക്ക് ശേഷം മഹാമൂഡപ്പാധിവാസ ഹോമം നടക്കും. തുടര്‍ന്ന് മഹാഗണപതി ദേവന് മഹാമൂഡപ്പ സമര്‍പ്പണം നടക്കും. 6നു രാവിലെ 6.20 നാണു മൂഡപ്പ നിവേദ്യത്തിനു മുന്നിലുള്ള സിദ്ധിവിനായക ദേവന്റെ ദര്‍ശനം.