38
2025 ല്‍ നടക്കാനിരിക്കുന്ന ഐസിസി വനിതാ ലോകകപ്പ് യോഗ്യത റൗണ്ടില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്ലി മാത്യൂസ്. സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു താരം പരിക്കിനിടയിലും പൊരുതി സെഞ്ച്വറി പ്രകടനം നടത്തിയത്. പാകിസ്താനിലെ കൊടും ചൂടില്‍ പേശിവലിവിനെ തുടര്‍ന്ന് നടക്കാനാകാതെ സ്‌ട്രെച്ചറില്‍ മൈതാനത്ത് നിന്ന് മടങ്ങേണ്ടി വന്ന താരം പിന്നീട് തിരിച്ചെത്തി സെഞ്ച്വറി തികയ്ക്കുകയായിരുന്നു.