33
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോള്‍ മീ സെലിബ്രേഷനുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സാം കരണ്‍. ?ഗ്യാലറിയിലേക്ക് കൈകള്‍ വീശി കോള്‍ മീ എന്നായിരുന്നു സാം കരണ്‍ ആഘോഷം നടത്തിയത്. തന്റെ മുന്‍ ടീമായ പഞ്ചാബ് കിങ്‌സിനെ ലക്ഷ്യം വെച്ചാണ് കരണ്‍ ആഘോഷം നടത്തിയതെന്നാണ് കരുതുന്നത്. ഐപിഎല്‍ താരലേലത്തിന് മുമ്പായി പഞ്ചാബ് കിങ്‌സ് സാം കരണെ ടീമില്‍ നിലനിര്‍ത്തിയിരുന്നില്ല.