ആഗോള കളക്ഷനില്‍ മികച്ച നേട്ടവുമായി യഷ്- ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്

വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള പോരാട്ടങ്ങളും പ്രമേയമാകുന്ന ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി എന്നിവരുള്‍പ്പെടെ വലിയ താരനിരയുണ്ട്. യഷും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്.
യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ടോക്‌സിക് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുനാണ് ചിത്രം കളക്ഷനിലും മികച്ച നേട്ടമാണ് കൊയ്യുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് യഷ് എത്തിയിരിക്കുന്നത്. സാക്ള്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ദിവസം കൊണ്ട് ആഗോള കളക്ഷനായി 221.35 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ആഗോള കളക്ഷനില്‍ 150 കോടി നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു.

ഗീതുമോഹന്‍ദാസിനൊപ്പം യഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വ്യക്തിബന്ധങ്ങളും സംഘര്‍ഷങ്ങളും ടോക്സികിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്പരം ഇഴചേര്‍ന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേര്‍തിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്‌സിക്’ അവതരിപ്പിക്കുന്നത്.

നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണമായ ലോകത്തിന് കൂടുതല്‍ തലങ്ങള്‍ നല്‍കുന്നതാണ് ഇവരുടെ കഥാപാത്രങ്ങള്‍.

നയന്‍താര നായികയായി ഹായ്, ഓപ്പണിംഗില്‍ എത്ര നേടി?
ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂര്‍ (സംഗീതം), ഉജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷന്‍ ഡിസൈന്‍). ആക്ഷന്‍ രംഗങ്ങള്‍ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (ജോണ്‍ വിക്ക്), ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്ന് KVN പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ടോക്‌സിക്, പിആര്‍ഒ പ്രതീഷ് ശേഖര്‍ ആണ്.

Scroll to Top