ഡിഎംകെ, ശരദ് പവാറിന്റെ എന്‍സിപി എന്നീ കക്ഷികളുടെ പിന്തുണ കൂടി കിട്ടിയാലേ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാവൂ എന്നിരിക്കെ, ഇത് വ്യക്തമായ ശേഷമേ പ്രത്യേക സിറ്റിംഗില്‍ തീരുമാനമുണ്ടാവൂ.
ദില്ലി: പാര്‍ലമെന്റിന്റെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വനിത സംവരണം, മണ്ഡല പുനര്‍നിര്‍ണയം എന്നിവ മാത്രം അജണ്ടയാക്കി പ്രത്യേക സിറ്റിംഗ് നടത്താനാണ് ആലോചന. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. പാര്‍ലമെന്റ് പ്രൊറോഗ് ചെയ്യാത്തത് പ്രത്യേക സിറ്റിംഗ് നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് ആലോചന നടത്തിയ ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂ എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍?ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.
ബ്രിക്‌സ് ഉച്ചകോടി കഴിഞ്ഞ് പ്രത്യേക സിറ്റിംഗ് വിളിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഡിഎംകെ, ശരദ് പവാറിന്റെ എന്‍സിപി എന്നീ കക്ഷികളുടെ പിന്തുണ കൂടി കിട്ടിയാലേ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാവൂ എന്നിരിക്കെ, ഇത് വ്യക്തമായ ശേഷമേ പ്രത്യേക സിറ്റിംഗില്‍ തീരുമാനമുണ്ടാവൂ.




