പഞ്ചായത്ത് തീരുമാനം നടപ്പിലാക്കാന്‍ പോലീസിനും,മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കണമെന്നാവ ശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
കുമ്പള. പൊതുജനങ്ങളുടെയും, ടൗണിലെ 500-ഓളം വരുന്ന വ്യാപാരികളുടെയും അഭ്യര്‍ത്ഥനയും, പരാതിയിന്‍മേലും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി കുമ്പള നഗരത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണ പദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി.
കുമ്പള ഗ്രാമപഞ്ചായത്ത് തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ കുമ്പള പോലീസും, മോട്ടോര്‍ വാഹന വകുപ്പും ഇതില്‍ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ട്രാഫിക് പരിഷ്‌കരണം നീണ്ടുപോകുന്നത് .ഇത് മൂലം ടൗണില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് ടൗണിലെത്തുന്ന ബസ്സുകള്‍ യാത്രക്കാരെ ഇറക്കുന്നതും, കയറ്റുന്നതും.ഇത് പ്രായമായ യാത്രക്കാര്‍ക്കും, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ദേശീയവേദി നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതി എടുത്ത ട്രാഫിക് പരിഷ്‌കരണ പദ്ധതി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും, മോട്ടോര്‍ വാഹന വകുപ്പിനും ജില്ലയിലെ ചുമതല കൂടി വഹിക്കുന്ന മന്ത്രി എന്ന നിലയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി അവര്‍കള്‍ വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നാണ് ദേശീയവേദിയുടെ ആവശ്യം.
നേരത്തെ ഈ ആവശ്യം ഉന്നയിച്ചു കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജിയും, ഭരണസമിതി അംഗങ്ങളും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതിപ്പെട്ടിരുന്നു.




