നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ (എന്‍.ടി.എ) ശക്തിപ്പെടുത്തണമെന്നും സ്ഥാപനവല്‍ക്കരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ദില്ലി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ സ്ഥാപനവല്‍ക്കരിക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വിവിധ സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ കുറ്റമറ്റതാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നില്‍കി. മൂന്ന് ആഴ്ചക്ക് ശേഷം കേസ് പരിഗണിക്കാനായി കോടതി മാറ്റി.
യുജി നെറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ എന്‍ടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാന്‍ കേന്ദ്രം നടപടിയെടുത്തിരുന്ന. 600 വിദ?ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പര്‍ പരിശോധനയ്ക്ക് നാലുഘട്ട ( Four Tier) സംവിധാനം നടപ്പാക്കും. 25ഓളം ഉദ്യോഗസ്ഥരെ അടുത്ത രണ്ടോ ആഴ്ചയ്ക്കുള്ളില്‍ നിയമിക്കും. എന്‍ടിഎ ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനമായി. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കും. പരീക്ഷകള്‍ സുഗമമായി നടത്താന്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി.




