കെ.ജി.ഒ.എ. ജില്ലാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

കാസര്‍കോട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ.) വജ്രജൂബിലി സമ്മേളന പ്രമേയത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

കേരളത്തിന്റെ വികസന-ക്ഷേമ നേട്ടങ്ങള്‍ സംരക്ഷിച്ച് സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുക, അഞ്ചുവര്‍ഷ തത്വം പാലിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, പി.എഫ്.ആര്‍.ഡി.എ. (PFRDA) നിയമം, പെന്‍ഷന്‍ സാധൂകരണ നിയമം, ലേബര്‍ കോഡുകള്‍ എന്നിവ പിന്‍വലിക്കുക, എന്‍.പി.എസ്. പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കി പൊതുസ്ഥലംമാറ്റം അടിയന്തരമായി നടപ്പിലാക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

പ്ലാനിങ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച കാസര്‍കോട് ജില്ലാ മാര്‍ച്ച് ഇന്‍കം ടാക്‌സ് ഓഫീസ് പരിസരത്ത് സമാപിച്ചു. ധര്‍ണ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ശ്രീഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു.

എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ. ഹരിദാസ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് & വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി പി.വി. ശരത്, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. രാഘവന്‍, സി.എം. സുധീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ജിത പി.വി. എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പില്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ വൈശാഖ് ബാലന്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധ പരിപാടികള്‍ക്ക് ജില്ലാ ഭാരവാഹികളായ ഡോ. വിക്രം കൃഷ്ണന്‍, രാജീവന്‍ എം., ജയരാജന്‍ പി.സി., വത്സന്‍ എം., ജയചന്ദ്രന്‍ എ., മിനി പി., നാഗേഷ കെ., സച്ചിന്‍ രാജ് പി.വി., രവീന്ദ്ര എ., ദിവ്യ ഡി എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top