ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്; 500 രൂപ അലവന്‍സ് 1000 രൂപയാക്കി

പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളുടെ നിവേദന പ്രകാരമാണ് ഉത്തരവ്. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് അലവന്‍സ് ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരം: ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്. ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് നല്‍കിയിരുന്ന 500 രൂപ അലവന്‍സ് 1000 രൂപയാക്കി. നാലു ദിവസം ഡ്യൂട്ടി ചെയ്യുന്ന എല്ലാ പൊലീസുകാര്‍ക്കും 1000 രൂപ നല്‍കും. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളുടെ നിവേദന പ്രകാരമാണ് ഉത്തരവ്. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് അലവന്‍സ് ഏര്‍പ്പെടുത്തിയത്.

Scroll to Top