മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ തെരുവ് നായ ശല്യം, അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഉപരോധിക്കും; നൗഷാദ് ബളളീര്‍.

മൊഗ്രാല്‍പുത്തൂര്‍ : പഞ്ചായത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.
മദ്രസയിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന കുട്ടികളെ തെരുവ് നായകള്‍ അക്രമിക്കുന്നത് പതിവ് സംഭവമാണ്. രക്ഷിതാക്കള്‍െ തെരുവ് നായ്ക്കളെ ഭയന്ന് കുട്ടികളെ പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
വിഷയത്തില്‍ പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് തെരുവ് നായ്ക്കളെ പിടികൂടുന്നതടക്കമുള്ള പ്രശ്‌ന പരിഹാരം കണ്ടില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി പഞ്ചായത്ത് ഉപരോധിക്കുമെന്ന് ഐ എന്‍ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളീര്‍ മുന്നറിയിപ്പ് നല്‍കി.

Scroll to Top