ട്രെയിനുകളില്‍ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയില്‍വേ സ്റ്റേഷനുകളില്‍ വ്യാപക പരിശോധന

ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.
ബെം?ഗളൂരു: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. 36 റെയില്‍വേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്റ്റാളുകളിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. പാചകത്തിനായി പൂപ്പല്‍ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.

കെ.ആര്‍ പുരത്തെ ഫുഡ് സ്റ്റാളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകവും വിതരണവുമെന്നും അധികൃതര്‍ കണ്ടെത്തി. മൈസൂരു-ഹാവേരി സെക്ഷനിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ പരിശോധനയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചു. ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണവും ശുചിത്വവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി അധികൃതര്‍ അറിയിച്ചു.

Scroll to Top