28
കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ – കെ എസ് ടി എ -മുഖ മാസികയായ അധ്യാപകലോകം വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനം ബേക്കല്‍ ഉപജില്ലയില്‍ ആരംഭിച്ചു. ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച്
എഴുത്തുകാരനും അധ്യാപകനും ഗ്രന്ഥാലോകം എഡിറ്ററുമായ പിവി കെ പനയാലില്‍ നിന്ന് KSTA സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.ഹരിദാസ് വരിസംഖ്യ ഏറ്റുവാങ്ങി.
KSTA ജില്ലാ ജോ. സെക്രട്ടറി കെ ലളിത, എക്‌സി. അംഗങ്ങളായ രമേശന്‍ എം, ശൈലജ ടി, ടി വിഷ്ണു നമ്പുതിരി എന്നിവര്‍ സംസാരിച്ചു. സുമംഗല വി സ്വാഗതവും സുനില്‍ എന്‍ നന്ദിയും പറഞ്ഞു.
വരും ദിവസങ്ങളില്‍ അധ്യാപകരെയും പൊതുമണ്ഡലത്തിലെ വിവിധ തുറകളിലുള്ളവരെയും
അധ്യാപകലോകം വരിക്കാരാക്കും