Home Kasaragod മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍: തളങ്കര കണ്ടത്തില്‍ വാര്‍ഡ് ‘ഹരിത വാര്‍ഡ്’

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍: തളങ്കര കണ്ടത്തില്‍ വാര്‍ഡ് ‘ഹരിത വാര്‍ഡ്’

by KCN CHANNEL
0 comment

കാസര്‍കോട്: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 28 ന് കാസര്‍കോട് നഗരസഭ തല മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി തളങ്കര കണ്ടത്തില്‍ 27 ാം വാര്‍ഡിനെ ഹരിത വാര്‍ഡായി നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പ്രഖ്യാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിദ്ദീഖ് ചക്കരയുടെ നേതൃത്വത്തില്‍ വാര്‍ഡംഗങ്ങളും ഹരിതകര്‍മ്മസേന അംഗങ്ങളും നടത്തിയ മാലിന്യ നിര്‍മ്മാര്‍ജ്ജന, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വാര്‍ഡിനെ ഹരിത വാര്‍ഡാക്കി മാറ്റിയത്. ഹരിത വാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ വാര്‍ഡിലുള്ള ഹരിത കര്‍മ്മസേന അംഗങ്ങളായ ജമീല, ജയന്തി, കൃപ, ചിത്ര എന്നിവരെ നഗരസഭാ ചെയര്‍മാന്‍ ആദരിച്ചു. നഗരസഭയിലെ മികച്ച ശുചിത്വ വാര്‍ഡായി മാറ്റുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍ സിദ്ദീഖ് ചക്കര നടത്തുന്ന ഇടപെടലുകളെ ചെയര്‍മാനും നഗരസഭാ ആരോഗ്യ വിഭാഗവും ഹരിത കര്‍മ്മ സേനാംഗങ്ങളും പ്രശംസിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസ്സാം സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സര്‍ജുലാ ടീച്ചര്‍, നൗഫല്‍ തായല്‍, ഹസ്സന്‍ പതിക്കുന്നില്‍, ഹാരിസ് ടി.ഐ, അബ്ദുല്‍ കാദര്‍, ഹസ്സൈനാര്‍, മഹമ്മൂദ് മസ്താന്‍, ഹമീദ്, സുലൈമാന്‍ മാസ്റ്റര്‍, താഹിര്‍, അസ്മ, ശ്രീലേഖ, അന്‍സീദ, ഷമീമ, റംല ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സുബൈര്‍ യ.എ നന്ദി പറഞ്ഞു.

You may also like

Leave a Comment