പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് CMEയും ക്ഷേമനിധി കാര്‍ഡ് വിതരണവും നാളെ

കാസര്‍ഗോഡ്: കേരളത്തിലെ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ തൊഴില്‍പരമായ അറിവും സാമൂഹിക സുരക്ഷയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ APIS Institute of Paramedical Science-ഉം കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയനും (KPMTU) സംയുക്തമായി CME പ്രോഗ്രാമും ക്ഷേമനിധി കാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍ഗോഡ് KIMS Hospital Campus-ലെ APIS Seminar Hall-ല്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് കാസര്‍ഗോഡ് നിയോജകമണ്ഡലം എം.എല്‍.എ കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്യും.

പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ തൊഴില്‍പരമായ അറിവും നിലവിലെ ആരോഗ്യരംഗത്തെ മാറ്റങ്ങളും സംബന്ധിച്ച CME ക്ലാസുകള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്യും.

സി. എന്‍. സ്‌നേഹലത
(മുന്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍, ACR Labs & KHRWS)

വി. അബ്ദുല്‍ സലാം
ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (IT/Shops Welfare), കാസര്‍ഗോഡ്

എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

പരിപാടിയുടെ ഭാഗമായി കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷേമനിധി കാര്‍ഡ് വിതരണവും നടക്കും. പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് ക്ഷേമനിധി പദ്ധതിയുടെ പ്രയോജനങ്ങള്‍, അംഗത്വ നടപടിക്രമങ്ങള്‍, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണവും പരിപാടിയുടെ ഭാഗമായി നല്‍കും.

കാസര്‍ഗോഡ് ജില്ലയിലെ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് തൊഴില്‍പരമായ വളര്‍ച്ചയ്‌ക്കൊപ്പം സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരിപാടി കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയില്‍ പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Scroll to Top