മകള്‍ക്കെതിരായ ഇഡി അന്വേഷണത്തില്‍ പ്രതികരണവുമായി പിണറായി വിജയന്‍. താനോ തന്റെ മകളോ കുടുംബാം?ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം: മകള്‍ വീണ ടിയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. താനോ തന്റെ മകളോ കുടുംബാം?ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍, തന്റെ കൈകള്‍ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിന്റെ ഉടമ അല്ല. ഇതില്‍ കേള്‍ക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാല്‍ വിചിത്രമായ നടപടികള്‍ കൂടി വരികയാണ്. സാധാരണ ഇഡി വാര്‍ത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്‌സൈറ്റിലാണ് വിവരം നല്‍കാറ്. ഈ വിഷയത്തില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. വാര്‍ത്താക്കുറിപ്പില്‍ പി വിജയന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എന്നും പറഞ്ഞു. എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന് പിണറായി വിജയന്‍ ചോദിച്ചു.
ഇത്തരം കാര്യങ്ങളില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന ചില മാധ്യമങ്ങള്‍ ഉണ്ട്. ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന വാര്‍ത്ത നല്‍കിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനു നേരെയായാല്‍ എന്തും ചെയ്യാമെന്നാണോ കരുതുന്നത്. അന്വേഷണവുമായി വീണ സഹകരിച്ചു. വിവരങ്ങള്‍ നല്‍കാന്‍ ഇനിയും മടിയുണ്ടാകില്ല. താനോ തന്റെ മകളോ കുടുംബാം?ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതില്‍ പൂര്‍ണ ബോധ്യമുണ്ട്. ഈ കൈകള്‍ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി പൊലീസ്
മുമ്പ് തനിക്കെതിരെ നടന്ന സിബിഐ അന്വേഷണത്തെക്കുറിച്ചും പിണറായി വിജയന്‍ പറഞ്ഞു. ‘എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായിരുന്നു. 1996ല്‍ ഒരാള്‍ കണ്ണൂരില്‍ വന്ന് സമീപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി രൂപ തന്നുവെന്നാണ് ആരോപണം. എന്നാല്‍ എന്റെ നിലപാട് സിബിഐയ്ക്ക് ബോധ്യപ്പെട്ടു. ഞങ്ങളെ കുടുക്കാനായി ആളുകള്‍ ഏറെക്കാലമായി പിന്നാലെയുണ്ട്’- പിണറായി വിജയന്‍ പറഞ്ഞു.




