മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് വഴങ്ങി വിഭജന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡി സതീശന്‍ സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വന്ദേമാതരം സദസ്സ് സംഘടിപ്പിച്ചു.ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി അധ്യക്ഷ വഹിച്ചു.ബിജെപി കര്‍ണ്ണാടക ലീഗല്‍ സെല്‍ അംഗം അഡ്വ. സഹന കുന്ദര്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എ.വേലായുധന്‍ ,വി.രവീന്ദ്രന്‍ ,മനുലാല്‍ മേലത്ത് ,സവിത ടീച്ചര്‍ ,രാമപ്പ മഞ്ചേശ്വരം ,പി.ആര്‍.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വന്ദേമാതരം സദസ്സ് സംഘടിപ്പിച്ചു.




