ചെമ്മനാട്: ഓണാഘോഷത്തിന്റെ ഭാഗമായി പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ്‌സ് വിദ്യാര്‍ഥികള്‍. ഓണക്കോടിക്കാവശ്യമായ തുക വിദ്യാര്‍ഥികള്‍ തന്നെ കണ്ടെത്തിയാണ് ഈ സ്‌നേഹസമ്മാനം ഒരുക്കിയത്.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ. സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ബി. എച്ച്. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദറുല്‍ മുനീര്‍, സെക്രട്ടറി സി. എച്ച്. സാജു, സ്‌കൂള്‍ കണ്‍വീനര്‍ സി. എച്ച്. റഫീഖ്, സ്റ്റാഫ് സെക്രട്ടറി സുജാത കെ., സ്‌കൗട്ട് & ഗൈഡ്‌സ് ഇന്‍ചാര്‍ജ് സജ്ന കെ., മുഹമ്മദ് അനസ്, അധ്യാപകരായ സൗറാബി, മുഹമ്മദ് ഉസാം എന്നിവര്‍ സംബന്ധിച്ചു.
പരവനടുക്കം വൃദ്ധസദനത്തിലെ സൂപ്രണ്ട് അരുണ്‍ എസ്. എസ്., മാട്രന്‍ സുനീത, നസീമ, വിജിത് ലാല്‍, മിഥുന്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളില്‍ നിന്ന് ഓണക്കോടി സ്വീകരിച്ചു.
ഓണക്കോടി ഏറ്റുവാങ്ങിയ ലക്ഷ്മിയമ്മ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഹൃദയം തൊട്ട നന്ദി അറിയിച്ചു. വിദ്യാര്‍ഥികള്‍ സ്വന്തം പരിശ്രമത്തിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് നടത്തിയ ഈ പ്രവര്‍ത്തനം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര മാതൃകയായി.




