കുമ്പള ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന സൗജന്യ ഫുട്‌ബോള്‍ പരിശീലന ക്യമ്പ് ബ്രോഷര്‍ പ്രകാശനം ചെയ്തു

കുമ്പള: കുമ്പള ഫുട്‌ബോള്‍ അക്കാദമി,(രജിസ്റ്റര്‍. നമ്പര്‍ സെൃ/ca/121/2022 ) 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് സെപ്റ്റംബര്‍ രണ്ടാം വാരം കുമ്പള ഗവണ്‍മെന്റ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വച്ചു നടക്കും.

ഫുട്ബോള്‍ ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി സി വിഷ്ണുനാഥ്, കാസര്‍ഗോഡ് എംഎല്‍എ കല്ലട്ട്ര മാഹിന് നല്‍കി പ്രകാശനം ചെയ്തു.

കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും കുമ്പള ഫുട്‌ബോള്‍ അക്കാദമി പ്രസിഡണ്ടുമായ അഷ്റഫ് കര്‍ള, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ജെയിംസ്, അന്‍വര്‍ സാദാത്ത്, നജീബ് മണക്കാട്, മന്‍സൂര്‍ മല്ലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top