മുളിയാര്‍ കൂട്ടായ്മ യുഎഇ സ്‌കൊളാസ്റ്റിക് അവാര്‍ഡ്-2026 വിതരണം ചെയ്തു

മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

ബോവിക്കാനം : മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉന്നതവിജയം ലഭിച്ചവരെയും കൂട്ടായ്മ മെമ്പര്‍മാരുടെ മക്കളില്‍ SSLC യില്‍ വിജയം നേടിയവരെയും ബോവിക്കാനം UK മാളില്‍വെച്ച് ആദരിച്ചു.

ഒന്നാം സ്ഥാനം കാര്‍ത്തിക കെ കുഞ്ഞിക്കണ്ണന്‍ (Chattanchal Higher Secondary School), രണ്ടാംസ്ഥാനം ദേവിക (HHSIBS HSS Edaneer), മുന്നാം സ്ഥാനം ആരഭി (BARHS Bovikanam),എന്നിവര്‍ ഈ വര്‍ഷത്തെ സ്‌കോളാസ്റ്റിക് അവാര്‍ഡിന് അര്‍ഹരായി. പ്രശസ്തി പത്രവും, ക്യാഷ് അവാര്‍ഡും അടങ്ങിയതാണ് പുരസ്‌കാരങ്ങള്‍. കൂടാതെ പഞ്ചായത്ത് പരിതിയില്‍ 95% ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയ മറ്റു 7 കുട്ടികളെ മൊമെന്റോ നല്കി അനുമോദിച്ചു.

കൂട്ടായ്മ മെമ്പര്‍മാരുടെ മക്കളില്‍ പത്താം തരം CBSE/SSLC പരീക്ഷകളില്‍ വിജയംനേടി അഭിനവ് ചന്ദ്രന്‍, അഭിനവ്, ശ്രേയ കെ, വൈഷ്ണവ് രവി, ആദിഷ് മനോജ്, അമയ പി, ശിഖ ഉദയ്, അനന്ദശ്രീ മോഹന്‍, ഗൗതം ഫെരിയ ചന്ദ്രന്‍, മാളവിക ശശിധരന്‍, നകുല്‍ സുരേഷ്, സൂര്യ സുനില്‍ കുമാര്‍ എന്നിവരെയും അനുമോദിച്ചു.
കൂടാതെ കണ്ണൂര്‍ യൂണിവേഴ്സിറ്റി Msc. നിന്നും ഗോള്‍ഡ് മെഡലോടുകൂടി വിജയിച്ച അമലേന്ദു നാരായണനേയും ചടങ്ങില്‍ ആദരിച്ചു.
മുഖ്യാതിഥിയായി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ നിര്‍മല്‍ മാഷ് കാടകം പങ്കെടുത്ത പരിപാടി മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു,
മുളിയാര്‍ കൂട്ടായ്മ ചെയര്‍മാന്‍ ഉദയന്‍ കോട്ടൂര്‍ അധ്യക്ഷനായിരുന്ന പരിപാടി കൂട്ടായ്മ ജനറല്‍ സെക്രട്ടറി രാഘവന്‍ മുണ്ടക്കൈ സ്വാഗതവും വാര്‍ഡ് മെമ്പര്‍ രമേശന്‍, കൂട്ടായ്മ ജോയിന്റ് ട്രെഷറര്‍ രദീപ് പാണൂര്‍, കൂട്ടായ്മ വനിതാ കണ്‍വീനര്‍ ഷീന ഉദയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കൂട്ടായ്മ നാട്ടിലെ കോര്‍ഡിനേറ്റര്‍ പീതംബരന്‍ കോട്ടൂര്‍ നന്ദി അറിയിച്ചു.

കാസറഗോഡ് മുളിയാറിലെ യുഎഇ പ്രവാസികളുടെ സാംസ്‌കാരിക സംഘടനയായ മുളിയാര്‍ കൂട്ടായ്മ യുഎഇ തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് സ്‌കോളാസ്റ്റിക് അവാര്‍ഡ് സംഘടിപ്പിക്കുന്നത്.

Scroll to Top