Home Sports കേരളത്തില്‍ കളിക്കാന്‍ മെസിക്കും സംഘത്തിനും നല്‍കേണ്ടത് 100 കോടി

കേരളത്തില്‍ കളിക്കാന്‍ മെസിക്കും സംഘത്തിനും നല്‍കേണ്ടത് 100 കോടി

by KCN CHANNEL
0 comment

കേരളത്തില്‍ കളിക്കാന്‍ മെസിക്കും സംഘത്തിനും നല്‍കേണ്ടത് 100 കോടി

ഇതിഹാസ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീം ഈ വര്‍ഷം അവസാനം കേരളത്തില്‍ പ്രദര്‍ശന മത്സരങ്ങള്‍ കളിക്കുമെന്ന പ്രഖ്യാപനം ഇതിനകം തന്നെ വന്നുകഴിഞ്ഞു. എന്നാല്‍ മെസിയും കൂട്ടരും രണ്ട് പ്രദര്‍ശനമത്സരങ്ങള്‍ കളിക്കുമ്പോള്‍ അതിനായി കേരളം ചിലവിടേണ്ട തുക നൂറ് കോടിയാണ്. ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടനുസരിച്ച് സന്ദര്‍ശക ടീമിനായി ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ മുഴുവനായും ബുക്ക് ചെയ്യുമെന്നും പുറത്തുനിന്നുള്ള ഒരാളെയും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പറയുന്നു.
ഇന്ത്യയില്‍ അര്‍ജന്റീനയുമായി പ്രദര്‍ശനമത്സരം കളിക്കേണ്ട ടീം ഏതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നീലക്കുപ്പായക്കാരുടെ എതിരാളികളായി എത്തുന്ന ടീമിനി അമ്പത് കോടിയായിരിക്കും ലഭിക്കുക. 2011-ല്‍ കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരെ ലോകകപ്പ് യോഗ്യത മത്സരം കളിച്ചപ്പോഴാണ് 37 കാരനായ മെസി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-0 സ്‌കോറില്‍ അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. എട്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസ്സി നയിച്ച അര്‍ജ്ന്റീന 2022 ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ കിരീടം ചൂടിയിരുന്നു.

You may also like

Leave a Comment