13
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ വമ്പന്‍ ജയത്തോടെ മറ്റൊരു ടീമിനുമില്ലാത്ത റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ ഇന്നലെ കൊല്‍ക്കത്തയെ വീഴ്ത്തിയതിലൂടെ സ്വന്തമാക്കിയത്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പത്താം തവണയാണ് കൊല്‍ക്കത്തയെ മുംബൈ കീഴടക്കുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ ഒമ്പത് തവണ വീഴ്ത്തിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റെക്കോര്‍ഡാണ് മുംബൈ ഇന്നലെ മറികടന്നത്. വരുന്ന ശനിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ മുംബൈയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കൊല്‍ക്കത്തക്ക് അവസരമുണ്ട്.