ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ബെംഗളൂരുവിന്റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. വിരാട് കോലിയും മുഹമ്മദ് സിറാജും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന സവിശേഷത.
ഇത്തവണ കപ്പടിക്കുമെന്ന ഉറച്ച തീരുമാനവുമായാണ് കോലിയും സംഘവും എത്തിയിരിക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഞെട്ടിക്കുന്ന പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം സ്വന്തമാക്കിയ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം അനായാസമായി ചേസ് ചെയ്ത ആര്‍സിബി രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 50 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്തു. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ആര്‍സിബി ടീം സന്തുലിതമാണ്. മികച്ച ബൗളിംഗ് ലൈനപ്പാണ് ടീമിന്റെ കുതിപ്പിന് കരുത്താകുന്നത്.
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും
14