23
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവസൂപ്പര്‍ താരങ്ങള്‍ക്ക് മാര്‍ക്കിട്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ല്‍. ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവിനും യശസ്വി ജയ്‌സ്വാളിനും താന്‍ പത്തില്‍ ഒമ്പത് മാര്‍ക്ക് വീതം നല്‍കുമെന്ന് ക്രിസ് ഗെയ്ല്‍ ഇന്‍സൈഡ് സ്‌പോര്‍ട്ടിനോട് പറഞ്ഞു.
ജയ്‌സ്വാളിന്റെ കളിശൈലി തനിക്കേറെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് പത്തില്‍ ഒമ്പത് നല്‍കുന്നതെന്നും ഗെയ്ല്‍ വ്യക്തമാക്കി. ശുഭ്മാന്‍ ഗില്ലും പ്രതിഭാധനനായ താരമാണെന്നും അതുകൊണ്ട് തന്നെ പത്തില്‍ പത്ത് നല്‍കിയില്ലെങ്കിലും ഒമ്പത് മാര്‍ക്ക് നല്‍കാന്‍ തയാറാണെന്നും ഗെയ്ല്‍ വ്യക്തമാക്കി. അഭിഷേക് ശര്‍മയും പ്രതിഭാധനനായ കളിക്കാരനാണെങ്കിലും അഭിഷേകിന് എട്ട് മാര്‍ക്ക് നല്‍കാമെന്നും പറഞ്ഞ ഗെയ്ല്‍ കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും റിഷഭ് പന്തിനും എട്ട് മാര്‍ക്ക് വീതം നല്‍കി.