51
സ്വര്‍ണ വിപണിയില്‍ തുടര്‍ന്ന ഇടിവിന് വിരാമമിട്ട് ഇന്ന് വില വര്‍ദ്ധിച്ചു. വലിയ പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കള്‍. എന്നാല്‍ ഇന്നത്തെ വില ഇനി തുടരുമോ എന്നാണ് ഉയരുന്ന ആശങ്ക. ആഗോള വിപണിയിലാകെ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വര്‍ണവിലയിലെ ഇടിവെന്നാണ് വിലയിരുത്തല്‍. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം എത്തിനില്‍ക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഇന്ന് നേരിയ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 8,225 രൂപയില്‍ നിന്ന് 65 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 8,290 രൂപയും, 65,800 രൂപയില്‍ നിന്ന് 520 രൂപ വര്‍ദ്ധിച്ച് 66,320 രൂപയുമാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.