30
നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് യുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. വിജയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണിത്.സിആര്‍പിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗമാണ് വിജയ്ക്കു സുരക്ഷ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി വിജയ് യുടെ തമിഴ്‌നാട് സന്ദര്‍ശനങ്ങളില്‍ 8 സായുധ കമാന്‍ഡോകള്‍ അനുഗമിക്കും.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2 നാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിനു രൂപം നല്‍കിയത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പര്യടനത്തിനു ഉള്‍പ്പെടെ ഒരുങ്ങുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്