36
ഉദുമ:
മുസ്ലിംങ്ങള്‍ക്കെതിരായ വംശീയ ഉന്‍മൂലന പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭരണകൂടം നയ്യാറാക്കിയ വഖഫ് ഭേദഗതി ബില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കത്തിച്ച് പ്രതിഷേധിച്ചു.
മേല്‍പറമ്പില്‍ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് മഹ്‌മൂദ് പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രടറി യൂസുഫ് ചെമ്പരിക്ക ബില്ല് കത്തിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല അദ്ധ്യക്ഷതയും മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ട്രഷറര്‍ അബ്ദുല്‍ റഹ്‌മാന്‍ കണ്ണംകുഉളം, നൂരിഷ, അസ്മ അബ്ബാസ് എന്നിവര്‍ സംസാരിച്ചു.
മണ്ഡലം സെക്രടറി സജീര്‍ കല്ലിങ്കാല്‍ സ്വാഗതവും മുഹമ്മദ് സബാഹ് നന്ദിയും പറഞ്ഞു.
ബഷീര്‍ പി.കെ, അജ്മല്‍ ഷാജഹാന്‍, എം.എച്ച് സാലിഖ്, സി.കെ സക്കരിയ, ആര്‍.ബി ഷാഫി, ശഖീബ് അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി