മനുഷ്യ മനസ്സുകളില്‍ നിന്ന് അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കരുണ ലോക സമാധാനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതായും വീടകങ്ങളില്‍ പോലും സ്വാര്‍ത്ഥതയും അസഹിഷ്ണുതയും വര്‍ധിച്ചു വരികയാണെന്നും ഉസ്താദ് സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ അഭിപ്രായപ്പെട്ടു
മുഹമ്മദ് നബി -കാലം തേടുന്ന കാരുണ്യം എന്ന ശീര്‍ഷകത്തില്‍
ഗള്‍ഫ് സത്യാധര കാസറഗോഡ് ജില്ലാ കമ്മിറ്റി ദുബൈ അല്‍ വുഹൈദ മദ്രസയില്‍ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റും സിഎം ഉസ്താദ് അനുസ്മരണവും എന്ന സംഗമത്തില്‍ മീലാദ് പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍, പരസ്പര ധാരണയും സഹാനുഭൂതിയും കുറഞ്ഞു വരുന്നത് വലിയ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വഴിവയ്ക്കുന്നു.
സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും ഡിജിറ്റല്‍ ജീവിതശൈലിയും മനുഷ്യബന്ധങ്ങളെ യാന്ത്രികമാക്കുകയും വൈകാരികമായ അകല്‍ച്ച സൃഷ്ടിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങളും വര്‍ഗീയതയും ജാതീയതയും വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും വിള്ളലുകള്‍ സൃഷ്ടിക്കുന്നു. ഇവിടെയാണ് പ്രവാചകര്‍ മുഹമ്മദ് നബി (സ:അ )യുടെ ജീവിതം നാം ചര്‍ച്ച ചെയ്യേണ്ടത്തും പഠിക്കേണ്ടതും
ആഗോള തലത്തില്‍ തന്നെ അസ്വസ്ഥതകള്‍ വര്‍ധിക്കാന്‍ കാരണം കാരുണ്യമില്ലായ്മയാണ്.
കുട്ടികളിലും യുവാക്കളിലും കാരുണ്യബോധവും സഹാനുഭൂതിയും വളര്‍ത്താനും
കുടുംബങ്ങളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും കരുണയും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാനും
മതങ്ങളും സാമൂഹിക സംഘടനകളും സര്‍ക്കാരുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം
ഓരോ വ്യക്തിയും തന്റെ ദൈനംദിന ജീവിതത്തില്‍ കരുണയും സ്‌നേഹവും പ്രാവര്‍ത്തികമാക്കുന്നത് ഒരു ശാശ്വത സമാധാനത്തിനുള്ള ആദ്യ ചുവടുവയ്പ്പാണ്. മനുഷ്യത്വത്തെ വീണ്ടെടുക്കാനുള്ള കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ലോകത്തിന് സമാധാനപൂര്‍ണമായ ഭാവി ഉറപ്പാക്കാന്‍ കഴിയൂ.
കാലം കൊതിക്കുന്നതും തേടുന്നതും ഈ കാരുണ്യമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഉച്ചക്ക് മൂന്ന് മണി മുതല്‍ ആരംഭിച്ച മീലാദ് ഫെസ്റ്റില്‍ ജില്ലയിലെ അഞ്ചു മേഖല കമ്മിറ്റികള്‍ മത്സരിച്ചു
മദ്ഹ് ഗാനം, മലയാള പ്രസംഗം, ഖിറാഅത്, ഇംഗ്ലീഷ് സ്പീച് തുടങ്ങിയ ഇനങ്ങളില്‍ ജൂനിയര്‍ /ജനറല്‍ വിഭങ്ങളില്‍ നിന്നായി മുപ്പത്തില്‍ പരം പ്രതിഭകളാണ് മാറ്റുരച്ചത്. മത്സരത്തില്‍ 38 പോയിന്റ് നേടി ഉദുമ മേഖല ഓവറോള്‍ കിരീടം ചൂടി 35 പോയിന്റ് നേടിയ കാസറഗോഡ് മേഖലയാണ് റണ്ണര്‍ അപ് ആയത്
കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ബുര്‍ദ ടീം അവതരിപ്പിച്ച
ഇശ്‌കേ മജ്ലിസ് പ്രവാചക പ്രേമത്തിന്റെ അനിര്‍വചനീയമായ അനുഭൂതിയില്‍ സദസ്സിനെ കുളിരണിയിപ്പിച്ചു
തുടര്‍ന്ന് താഹിര്‍ ഉസ്താദ് മുഗു മര്‍ഹൂം സിഎം ഉസ്താദിന്റെ അനുസ്മരണ പ്രഭാഷണം നടത്തി. കാലങ്ങള്‍ എത്ര തന്നെ പിന്നിട്ടാലും സിഎം ഉസ്താദിന്റെ ഘാതകര്‍ പിടിക്കപ്പെടുക തന്നെ ചെയ്യും -അതിന് വേണ്ടി ഗള്‍ഫ് സത്യാധര കാസറഗോഡ് ജില്ലാ കമ്മിറ്റി എന്നും സമ്മര്‍ദ്ദം ചെലുത്തുകയും ബന്ധപ്പെട്ടവരിലേക്ക് ആവിശ്യം ഉന്നയിക്കുകയും ചെയ്തു കൊണ്ടേയിരിക്കും എന്ന് സംഗമം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ഷാഫി അസ്അദി അധ്യക്ഷത വഹിച്ച പരിപാടി സയ്യിദ് അബ്ദുല്‍ ഹകീം അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ചു സയ്യിദ് ശകീര്‍ ഹുസൈന്‍ തങ്ങള്‍,ഹുസൈന്‍ ദാരിമി,ശറഫുദ്ധീന്‍ ഹുദവി, ഹൈദര്‍ ഹുദവി,ഷാനിഫ് ബാഖവി, സലാം ഹാജി അസാക്, സലാം തട്ടാഞ്ചേരി, അഷ്റഫ് ബായാര്‍, ഫാസില്‍ മെട്ടമ്മല്‍, കബീര്‍ അസ്അദി, യാകുബ് മൗലവി, അസീസ് മൗലവി, അസീസ് ബാഖവി, ഫൈസല്‍ ദീനാര്‍, സലാം വെട്ടത്തൂര്‍, ഐപിഎം ഇബ്രാഹിം,സുബൈര്‍ മാങ്ങാട്, നിസാര്‍ നങാരത്, ആബിദ് മാങ്ങാട്, സര്‍ഫ്രാസ് കൈനോത്, ഷാഫി ഹാജി ഉദുമ, ജംഷീദ് അടുക്കം, നൗഫല്‍ മാങ്ങാടന്‍,മുജീബ് മെട്ടമ്മല്‍, റിസ്വാന്‍ മുട്ടുംതല, ഐ.കെ അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍താസ് ചെമനാട് സ്വാഗതവും സലീം പുഞ്ചാവി നന്ദിയും പറഞ്ഞു.




