ടിവികെയ്ക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തില്ലെന്ന് മദ്രാസ് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടി. ഉപതെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹര്‍ജികളില്‍ വിധി വരാതെ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 1967ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. കമ്മീഷന്‍ നിലപാടെടുത്തതോടെ വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വൈകും. തനിച്ച് കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ടിവികെ കാത്തിരിക്കണം. തിരുനെല്‍വേലി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ആണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. സെപ്റ്റംബര്‍ എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Scroll to Top