അപകടത്തില്‍ 250-ലധികം ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷന്‍ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.
കാഠ്മണ്ഡു: നേപ്പാളില്‍ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 170 ആയി. അപകടത്തില്‍ 105 ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷന്‍ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. അപകടത്തില്‍ ഇതുവരെ 800 ല്‍ അധികം പേരെ കാണാതായതായി നേപ്പാളി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇതില്‍ 466 പേര്‍ വിനോദ സഞ്ചാരികളെന്ന് നേപ്പാള്‍ സര്‍ക്കാര്‍ . നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പ്രളയത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു. മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാള്‍ ടൂറിസം ബോര്‍ഡ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതില്‍ 105 പേര്‍ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ദുരന്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, പാലങ്ങള്‍ ഒലിച്ചുപോയി. സൈന്യത്തിന്റെ നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ടിബറ്റന്‍ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടര്‍ന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്.
ഹെല്‍പ്പ് ഡെസ്‌ക്കുമായി സര്‍ക്കാര്‍
നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സഹായത്തിനായി നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനായി നോര്‍ക്കയുടെ 1070 എന്ന ടോള്‍ ഫ്രീ നമ്പറിലോ അല്ലെങ്കില്‍ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.




