കൂടുതല്‍ പേര്‍ കുടുങ്ങിയിരിക്കാമെന്ന് നോര്‍ക്ക സിഇഒ; ആശയവിനിമയ സംവിധാനം തകര്‍ന്നത് വെല്ലുവിളി
ഓണാവധിയായതിനാല്‍ മലയാളി സംഘങ്ങള്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയും അല്ലാതെയും നേപ്പാളിലേക്കും പോയിട്ടുണ്ട്. കുടുംബവുമായും സുഹൃത്തുകളുമായും പോയ സംഘങ്ങളുണ്ട്. ഇതില്‍ പലരും നാട്ടിലേക്ക് ബന്ധപ്പെടുന്നുണ്ട്.
തിരുവനന്തപുരം: നേപ്പാള്‍ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികള്‍ നോര്‍ക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോര്‍ക്ക സിഇഒ. മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികള്‍ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോര്‍ക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാന്‍ കഴിയും. വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ദുരന്തത്തില്‍ നേപ്പാളില്‍ വാര്‍ത്താ വിനിമയ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെല്‍പ്പ് ഡസ്‌ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാല്‍ കുടുംബമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
നടുക്കുന്ന കാഴ്ച
ഒരു ?ഗ്രാമം തന്നെ ഒലിച്ച് പോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി വ്‌ലോഗര്‍ ആല്‍വിന്‍ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണക്കെട്ട് പൊട്ടി. നടക്കുന്ന കാഴ്ചയായിരുന്നു. 150 ഓളം മലയാളികള്‍ ബന്ധപ്പെട്ടു. അവര്‍ സുരക്ഷിതരാണെന്നും ആല്‍വില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാവല്‍ വ്‌ലോ?ഗറായ ആല്‍വിന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്.
ആശ്വാസത്തിനിടയിലും ആശങ്ക
മകന്റെ നിര്‍ബന്ധം കാരണം അവസാനനിമിഷം നേപ്പാള്‍ യാത്ര ഒഴിവാക്കിയ ആര്‍ക്കിടെക്ട് ശങ്കര്‍ ആശ്വാസത്തിലാണ്. ഈ ദിവസം അവിടെ ഉണ്ടാകേണ്ടതായിരുന്നു. ആരോ?ഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മകന്‍ വിലക്കി. അതിനാല്‍ പോയില്ല. അപകടത്തില്‍ ചില ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ് ശങ്കര്‍. നേപ്പാളില്‍ കുറച്ച് വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ്. ഐക്യരാഷ്രസഭയുടെ സംഘത്തിലുണ്ടായിരുന്ന ആളാണ്. വളരെ ദുര്‍ബലമായ ഭൂപ്രകൃതിയാണ്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ ആശങ്ക വര്‍ദ്ധിക്കുന്നു. മല ഇടിഞ്ഞ് വരുന്നു. ?ഗ്രാമങ്ങള്‍ അപ്രത്യക്ഷമാകുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അവിടെ കെട്ടിടനിര്‍മ്മാണം നടക്കുന്നതെന്ന് ശങ്കര്‍ ചൂണ്ടിക്കാട്ടി. ഉറപ്പില്ലാത്ത കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്. അതിനാല്‍ അപകടത്തിന്റെ വ്യാപ്തി കൂടാം. കേരളത്തില്‍ നിന്ന് പോയ സം?ഘം സാ?ഗാ എന്ന സ്ഥലത്താണ് നില്‍ക്കുന്നത്. മാനസരോവറില്‍ എത്തിയില്ല. അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ മാനസരോവറില്‍ എത്തിവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ശങ്കര്‍ പറഞ്ഞു.




