യഷിന്റെ ടോക്‌സിക് ഓപ്പണിംഗില്‍ നേടിയത്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ടോക്‌സിക് ഇന്നലെ തിയറ്ററുകളില്‍ എത്തി. കന്നഡ, ഇം?ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളില്‍ സിനിമ കാണാനാകും. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 140.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു ലോകത്തിലൂടെയാണ് കഥ മുന്നേറുന്നത്. ബന്ധങ്ങളും സംഘര്‍ഷങ്ങളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്പരം ഇഴചേര്‍ന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേര്‍തിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്‌സിക്’ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് ലോക സിനിമാ ക്യാന്‍വാസിലേക്കുള്ള ഗീതു മോഹന്‍ദാസിന്റെ യാത്രയിലെ നിര്‍ണായക ചുവടുവെപ്പ് കൂടിയാണ് ‘ടോക്‌സിക്’.
ചിത്രത്തിന്റെ ആകര്‍ഷണം അതിന്റെ സ്‌കെയിലില്‍ മാത്രം ഒതുങ്ങുന്നതല്ല. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഗീതു മോഹന്‍ദാസ് സൃഷ്ടിച്ചിട്ടുള്ള വ്യത്യസ്തമായ ലോകവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. തന്റെ സിനിമകളിലൂടെ തീവ്രമായ വ്യക്തികഥകളും വ്യത്യസ്തമായ കഥാശൈലിയും അവതരിപ്പിച്ചിട്ടുള്ള ഗീതു, ‘ടോക്‌സിക്’ലൂടെ കൂടുതല്‍ വിശാലമായ ഒരു ക്യാന്‍വാസിലേക്ക് കടക്കുകയാണ്. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും നിലനിര്‍ത്തിക്കൊണ്ട്, ആക്ഷനും ആകാംക്ഷയും ദൃശ്യവിസ്മയവും നിറഞ്ഞ ഒരു വമ്പന്‍ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ഗീതു ഒരുക്കുന്നത്.
നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണമായ ലോകത്തിന് കൂടുതല്‍ തലങ്ങള്‍ നല്‍കുന്നതാണ് ഇവരുടെ കഥാപാത്രങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂര്‍ (സംഗീതം), ഉജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷന്‍ ഡിസൈന്‍). ആക്ഷന്‍ രംഗങ്ങള്‍ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (ജോണ്‍ വിക്ക്), ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്ന് KVN പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ടോക്‌സിക്, പിആര്‍ഒ പ്രതീഷ് ശേഖര്‍ ആണ്.




