ആസ്‌ക് ആലംപാടിയുടെ ഓണാഘോഷം വര്‍ണ്ണാഭമായി – കലാമത്സരങ്ങള്‍ ശ്രദ്ധേയമായി

ആലംപാടി: ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ആസ്‌ക് ആലംപാടി ക്ലബ്ബില്‍ ഓണാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു.
ഓണാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് അങ്കണത്തില്‍ മനോഹരമായ പൂക്കളം ഒരുക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി വിവിധ കലാ മത്സരങ്ങളും മുതിര്‍ന്നവര്‍ക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു. നിരവധി പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു,
ചടങ്ങില്‍ ആസ്‌ക് കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.

Scroll to Top