പരവനടുക്കം: ഒരോ ആഘോഷങ്ങളും നല്‍കുന്നത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സഹിഷ്ണുതയുടെയും മനോഹരമായ സന്ദേശമാണ്. അരിക് വല്‍ക്കരിക്കപ്പെട്ടവരും ഒറ്റപ്പെട്ടവരുമായ മനുഷ്യരെ സ്‌നേഹത്തിന്റെ കൈതാങ്ങും കരുതലുമായി ചേര്‍ത്ത് പിടിക്കലാകണം ആഘോഷങ്ങളെന്ന്
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള
ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പ്
ചന്ദ്രഗിരി യു എ ഇ കമിറ്റിയുടെ സഹകരണത്തോടെ തിരുവോണ നാളില്‍ പരവനടുക്കം ഗവ വൃദ്ധ മന്ദിരത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നാല് പതിറ്റാണ്ട് കാലത്തോളം ചന്ദ്രഗിരി ക്ലബ്ബ് നടത്തി വരുന്ന മുഴുവന്‍ സേവന പ്രവര്‍ത്തനങ്ങളും ഏതൊരു സംഘടനയ്ക്കും ഉദാത്തമായ മാതൃകയാണെന്നും ഇവിടുത്തെ അന്തേവാസികള്‍ക്ക് വേണ്ടി ക്ലബ്ബ് ചെയ്തു വരുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മറിയ മാഹിന്‍ സാഹിദ അഫ്സല്‍ സഫീന ഹുസൈന്‍ ക്ലബ്ബ് യു എ ഇ കമിറ്റി മെമ്പര്‍ ടി. ആര്‍ ഹനീഫ നിയാസ് കേറ്റം ജാഫര്‍ വളപ്പില്‍ മുന്‍ പ്രസിഡന്റമാരായ നാസിര്‍ ഡീഗോ ഷെരീഫ് സലാല മുന്‍ സെക്രട്ടറിമാരായ അശോകന്‍ പി.കെ ബി.കെ മുഹമ്മദ് ഷാ ആസിയ
സൂപ്രണ്ട് വൃദ്ധ മന്ദിരം തിരുവനന്തപുരം
സുനിത മേട്രേന്‍ വൃദ്ധ മന്ദിരം
തുടങ്ങിയവര്‍ സംസാരിച്ചു
ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും സെക്രട്ടറി സി ബി ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു
ക്ലബ്ബ് വൈസ് പ്രസിഡന്റ് താജുദീന്‍ മരവയല്‍ ട്രഷര്‍ അസര്‍ പിസ അഷറഫ് വളപ്പില്‍ ഹംസ കുരിക്കള്‍ ലത്തീഫ് ഹൈദരബാദ്. മുനീര്‍ കൗസര്‍ എസ് കെ ഇബ്രാഹിം ഖാദര്‍ കൈനോത്ത് അഫ്‌സല്‍ സീസ്‌ളു സൈദ് സീസ്‌ളു എന്നിവര്‍ നേതൃത്വം നല്‍കി.
വൃദ്ധ മന്ദിരത്തിലെ അന്തേവാസിയായ കുട്ടിയമ്മ എഴുതി ചന്ദ്രഗിരി ക്ലബ്ബ് പുറത്തിറക്കിയ കവിതാ സമാഹാരമായ ദുഃഖത്തിന്റെ ലഗേജുകള്‍ എന്ന പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കുട്ടിയമ്മ കൈമാറി
വിവിധ പരിപാടികളില്‍ വിജയികളായ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
സമ്മാനങ്ങള്‍ കൈമാറി




