മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന വാഗ്ദാനം; ഫെമ കേസ് എടുത്ത് ഇഡി, വിദേശത്തേക്ക് പണം അയച്ചതില്‍ അന്വേഷണം

മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന വാഗ്ദാനത്തില്‍ ഫെമ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകള്‍, സ്‌പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ എന്നിവ ഇഡി ശേഖരിച്ചു
കൊച്ചി: മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന വാഗ്ദാനത്തില്‍ ഫെമ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകള്‍, സ്‌പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ എന്നിവ ഇഡി ശേഖരിച്ചു. പണം കൈമാറുന്നതില്‍ ഫെമ ചട്ടലംഘനം ഉണ്ടായെന്നാണ് ഇഡി വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ ശേഖരിക്കാനുള്ള നോട്ടീസും ഇഡി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 126 കോടിയാണ് വിദേശത്തേക്ക് പോയെന്നാണ് അനുമാനം. ആ പണം എങ്ങനെയാണ് വിദേശത്തേക്ക് അയച്ചതെന്നും സോഴ്‌സ് എങ്ങനെയാണെന്നുമാണ് അന്വേഷണം നീങ്ങുന്നത്. നിലവില്‍ പ്രാഥമിക അന്വേഷണമാണ് ഇഡി നടത്തുന്നത്.

Scroll to Top