യഷ് നായകനായ ടോക്‌സിക് നേടിയത്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ടോക്‌സിക് ഓഗസ്റ്റ് 26ന് തിയറ്ററുകളില്‍ എത്തി. കന്നഡ, ഇം?ഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളില്‍ സിനിമ കാണാനാകും. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം ദിനം പിന്നിടുമ്പോള്‍ 192.10 കോടി രൂപയാണ് ടോക്‌സിക് നേടിയിരിക്കുന്നത്.
അധികാരം കൈമാറി വരുന്ന അപകടകരമായ ഒരു ലോകത്തിലൂടെയാണ് കഥ മുന്നേറുന്നത്. ബന്ധങ്ങളും സംഘര്‍ഷങ്ങളും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്പരം ഇഴചേര്‍ന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേര്‍തിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്‌സിക്’ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് ലോക സിനിമാ ക്യാന്‍വാസിലേക്കുള്ള ഗീതു മോഹന്‍ദാസിന്റെ യാത്രയിലെ നിര്‍ണായക ചുവടുവെപ്പ് കൂടിയാണ് ‘ടോക്‌സിക്’.
ചിത്രത്തിന്റെ ആകര്‍ഷണം അതിന്റെ സ്‌കെയിലില്‍ മാത്രം ഒതുങ്ങുന്നതല്ല. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഗീതു മോഹന്‍ദാസ് സൃഷ്ടിച്ചിട്ടുള്ള വ്യത്യസ്തമായ ലോകവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. തന്റെ സിനിമകളിലൂടെ തീവ്രമായ വ്യക്തികഥകളും വ്യത്യസ്തമായ കഥാശൈലിയും അവതരിപ്പിച്ചിട്ടുള്ള ഗീതു, ‘ടോക്‌സിക്’ലൂടെ കൂടുതല്‍ വിശാലമായ ഒരു ക്യാന്‍വാസിലേക്ക് കടക്കുകയാണ്. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും നിലനിര്‍ത്തിക്കൊണ്ട്, ആക്ഷനും ആകാംക്ഷയും ദൃശ്യവിസ്മയവും നിറഞ്ഞ ഒരു വമ്പന്‍ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ഗീതു ഒരുക്കുന്നത്.




