കാഞ്ഞങ്ങാട് : ഓണത്തിന്റെ സ്‌നേഹവും കരുതലും പങ്കുവെച്ച് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് കുടുംബൂര്‍ പെരുമ്പള്ളിയിലുള്ള ബത്ലേഹം ആശ്രമം സന്ദര്‍ശിച്ച് ഓണ സ്‌നേഹസന്ദര്‍ശനവും ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വിതരണവും നടത്തി. ആശ്രമത്തിലെ അന്തേവാസികളോടൊപ്പം സ്‌നേഹ കൂട്ടായ്മയും സംഘടിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് ഷൗക്കത്തലി എ.കെ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഷീര്‍ കുശാല്‍, ഷറഫുദീന്‍ സി.എച്ച്., ജോബി ജോസഫ്, മുനീര്‍ കിഡ്‌സ് മാള്‍, ഹംസ അസീസ് പി. എന്നിവര്‍ സംസാരിച്ചു. ഓണത്തിന്റെ യഥാര്‍ഥ സന്ദേശം സ്‌നേഹവും സേവനവുമാണെന്നും സമൂഹത്തിലെ അശരണര്‍ക്കൊപ്പം ആഘോഷങ്ങള്‍ പങ്കിടേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.
ലയണ്‍സ് ക്ലബ് ബേക്കല്‍ ഫോര്‍ട്ട് സെക്രട്ടറി ശ്രീകുമാര്‍ പള്ളഞ്ചി സ്വാഗതം ആശംസിച്ചു. ബത്ലേഹം ആശ്രമം ട്രസ്റ്റി ചെയര്‍മാന്‍ പീറ്റര്‍, ഷൈജ പീറ്റര്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
ഓണാഘോഷത്തിന് വ്യത്യസ്തമായ മാതൃകയായി മാറിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ക്ലബ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തു.




