29 ലേബര്‍ നിയമങ്ങളെ നാല് കോഡുകളായി ചുരുക്കുമ്പോള്‍ അതില്‍ തൊഴിലാളികള്‍ക്ക് പ്രതികൂലമായി ബാധിക്കുന്ന കോഡുകള്‍ പുന പരിശോധിക്കുവാന്‍ വേണ്ടി ബിഎംഎസ് കാസര്‍ഗോഡ് മേഖല സമ്മേളനത്തില്‍ ആവശ്യപ്പെട്ടു . ബി എം എസ് കാസര്‍കോട് മേഖല ഉപാധ്യക്ഷന്‍ ജനാര്‍ദ്ദന കടപ്പുറത്തിന്റ അധ്യക്ഷയില്‍ ചേര്‍ന്ന സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു . സമ്മേളനത്തില്‍ bms ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് കേളോത്ത് ആശംസ പ്രസംഗം നടത്തി. മേഖലാ സെക്രട്ടറി ബാബുമോന്‍ ചെങ്കള പ്രവര്‍ത്തന റിപ്പോര്‍ട്ടും മേഖല ട്രഷര്‍ പുഷ്പരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ച പാസാക്കി. തുടര്‍ന്ന് മേഖല ഇന്‍ചാര്‍ജ് ഗുരുദാസ് സംഘടന നിയന്ത്രിച്ചു കൊണ്ട് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി ഗിരീഷ് കുമാര്‍, വൈസ് പ്രസിഡണ്ട് മാരായി ജനാര്‍ദ്ദന കടപ്പുറം വീണ നെല്ലിക്കുന്ന് അരുണ്‍ ബി ,എം എസ് ആര്‍ എ ബാലകൃഷ്ണന്‍ നെല്ലിക്കുന്ന് എന്നിവരെയും സെക്രട്ടറിയായി ബാബുമോന്‍ ചെങ്കള ജോയിന്‍ സെക്രട്ടറിമാരായി രഞ്ജിത്ത് ചെര്‍ക്കള, ശാന്തകുമാരി ജെപി നഗര്‍,
ട്രഷററായി എസ് പുഷ്പരാജ് കൊറക്കോട്, എന്നിവരെയും തിരഞ്ഞെടുത്തു.ബിഎംഎസ് ജില്ലാ ഉപാധ്യക്ഷന്‍ അനില്‍ ബി നായര്‍ സമാരോപ് പ്രഭാഷണം
നടത്തി. സമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസ്‌കരന്‍ പൊയിനാച്ചി ,കാസര്‍കോട് മുന്‍സിപ്പല്‍ അധ്യക്ഷന്‍ എ കേശവ,മധുര്‍ മേഖല സെക്രട്ടറി ശ്രീധരന്‍ ചേനക്കോട്,പ്രസിഡണ്ട് വസന്ത നായിക് , ബിഎംഎസ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി അവിനാഷ് നെക്രാജെ, ബിഎംഎസ് ചെങ്കള പഞ്ചായത്ത് അധ്യക്ഷന്‍ പ്രജിത്ത് പുണ്ടൂര്‍,എന്നിവര്‍ പങ്കെടുത്തു. ജയശീലന്‍ കെ എസ് ടി എംപ്ലോയ് സംഘ് വന്ദേമാതരവും ബാബുമോന്‍ ചെങ്കള മസ്ദൂര്‍ ഗീതവും ആലപിച്ചു.മനോജ് ജെപി നഗര്‍ സ്വാഗതവും രഞ്ജിത്ത് ചെര്‍ക്കള നന്ദിയും പറഞ്ഞു സമ്മേളനം അവസാനിപ്പിച്ചു..
തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ലേബര്‍ കോഡുകള്‍ പുനപരിശോധിക്കുക ബിഎംഎസ്




