ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചെന്ന ഡിഎംകെയുടെ ഹര്‍ജി തള്ളണമെന്ന് വിജയ്

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ടിവികെ കുട്ടികളെ ഉപയോഗിച്ചുവെന്ന ഡിഎംകെയുടെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയ് മദ്രാസ് ഹൈക്കോടതിയില്‍. തിരുച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വിജയിക്കെതിരെ ഡിഎംകെ സ്ഥാനാര്‍ത്ഥി എസ്. ഇനിഗോ ഇരുദയരാജാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് വിജയ് അപേക്ഷ നല്‍കിയത്.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയെന്ന നിയമലംഘനമാണെന്ന് തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് വിജയ് വാദിച്ചു. കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളോ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ (MCC) പൊതുവായ വ്യവസ്ഥകളോ മാത്രം ചൂണ്ടിക്കാട്ടി ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 100 പ്രകാരം തിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ല.
കുട്ടികളെ ഉപയോഗിച്ചുള്ള പ്രചാരണ രീതികള്‍ വിജയിക്ക് അനുകൂലമായി എത്ര വോട്ടുകള്‍ ലഭിക്കാന്‍ കാരണമായെന്നും അവ തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിച്ചെന്നും വ്യക്തമാക്കുന്ന വിവരങ്ങളും ഹര്‍ജിയിലില്ല.

Scroll to Top