29
കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആരിക്കാടി, ഓള്‍ഡ് റോഡില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത നിലയില്‍. നബീസത്ത് ഷബാനയുടെ കാറാണ് തകര്‍ത്തത്. വിവരമറിഞ്ഞ് എത്തിയ കുമ്പള പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് മാറ്റി. കാറിനു നേരെ അക്രമം നടത്തിയ ആള്‍ പരാതിക്കാരിയുടെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പടുത്തിയതായും പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.