19
അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് കേരളാടിസ്ഥാനത്തില്‍ കാഴ്ച പരിമിതര്‍ക്കായി നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ കാസര്‍ഗോഡ് സെന്ററില്‍ മുപ്പതു പേര്‍ പരീക്ഷയെഴുതി
തുടര്‍ന്ന് നടന്ന ഖുര്‍ആന്‍ സമ്മേളനം റിട്ടയേര്‍ഡ് ഡി വൈ സ് പി റഹീം ഉദ്ഘാടനം ചെയ്തു.അസ്സബാഹ് മദ്രസ്സ വിദ്യാര്‍ത്ഥി സാലിഹ് ഖിറാഅത് നടത്തി. അസ്സബാഹ് ജില്ലാ പ്രസിഡന്റ് സാദിഖ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. അഅസ്സബാഹ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹംസ ഇരിങ്ങല്ലൂര്‍ അധ്യക്ഷം വഹിച്ചു. മുഖ്യാതിഥിയായി ശാഹുല്‍ ഹമീദ് ഷാഹുച്ച പങ്കെടുത്തു മൂസ ബി ചെര്‍ക്കള നൗഷാദ്‌ചെര്‍ക്കള എന്നിവര്‍ ആശംസയര്‍പ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് മൗലവി പ്രാര്‍ത്ഥന നടത്തി അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും. പറഞ്ഞു നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു.