ഒറ്റ രാത്രികൊണ്ട് ജമ്മു കശ്മീരില്‍ ഒരു നാടാകെ ഒലിച്ചുപോയി; റംബാനില്‍ ഒന്നും ശേഷിക്കുന്നില്ല, ആശയറ്റ് ജനങ്ങള്‍
പുനരധിവാസത്തിനായി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് പ്രദേശവാസികള്‍
ശ്രീനഗര്‍: മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഉണ്ടായത് കനത്ത നാശനഷ്ടം. ഒറ്റ രാത്രി കൊണ്ട് പ്രദേശവാസികളുടെ വീടുകളും ജീവിതമാര്‍ഗമായ കടകളുമെല്ലാം ഒലിച്ചുപോയി. തങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് പ്രദേശവാസികള്‍.
പ്രദേശത്തെ വീടുകള്‍ക്കും കടകള്‍ക്കുമെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലും ചെളിയും എല്ലാം മൂടി എല്ലാം നശിച്ചിരിക്കുകയാണ്. പലരും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ആശങ്കയിലുമാണ്. തങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു അപകടം കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.
‘മമത ബാനര്‍ജി ആര്‍എസ്എസിന്റെ ദുര്‍ഗ്ഗ’; മുര്‍ഷിദാബാദ് വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് മുഹമ്മദ് സലിം
റംബാനിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ലേഹ് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ദുരന്തത്തില്‍ പ്രദേശത്തെ എംഎല്‍എയായ അര്‍ജുന്‍ സിംഗ് രാജു ദുഃഖം രേഖപ്പെടുത്തി. വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
മൂന്ന് പേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇനിയും ഒരുപാട് ആളുകളെ രക്ഷപ്പെടുത്താനുണ്ട്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ നിരവധി വാഹനങ്ങള്‍ ദേശീയ പാതയില്‍ കുടുങ്ങുകയും ചെയ്തിരുന്നു.